Join Facebook F
Join Twitter T
Join google+ G

വിശ്വാസം, അതല്ലേ എല്ലാം: ഷൈന്‍ ടോം ചാക്കോ

'ഷൈൻ ടോം ചാക്കോ വീണ്ടും തിരക്കിലാണ്. കേസിനും കോടതിയ്ക്കുമെല്ലാം ഇടവേള നൽകി, കൈനിറയെ ചിത്രങ്ങളുമായി സെറ്റിൽ നിന്നും സെറ്റിലേക്ക് ഷൈൻ നീങ്ങുകയാണ്. കൊക്കൈയ്ൻ കേസിൽപ്പെട്ട് കൈവിട്ടു പോയെന്നു കരുതിയ ജീവിതം തിരികെ പിടിക്കാനുള്ള കഠിനപരിശ്രമത്തിലാണ് ഷൈൻ. തിരക്കുകൾക്കിടയിൽ മനോരമ ഓൺലൈനുമായി അൽപ്പനേരം.\n\nപുതിയ സിനിമ വിശ്വാസം അതല്ലേ എല്ലാം ഉടൻ പുറത്തിറങ്ങുകയാണല്ലോ. പേരു സൂചിപ്പിക്കും പോലെ വിശ്വാസങ്ങളിൽ വിശ്വസിക്കുന്ന ആളാണോ ഷൈൻ?\n\nസിനിമ പറയുന്നത് ഒരുപരിധി വരെ എന്റെ ജീവിതം തന്നെയാണ്. ബിസിനസ്സിന്റെ പുറകെ പോയി ജോമോൻ എന്ന യുവാവ് നേരിടുന്ന പ്രശ്നങ്ങളാണ് സിനിമ. കേസും പ്രശ്നങ്ങളുമെല്ലാം ഉണ്ടാകുന്നതിനു മുമ്പേ സിനിമയുടെ തിരക്കഥ പൂർത്തിയായ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നു. ആകസ്മികമെന്നോണം തിരക്കഥയിൽ എഴുതിയ ഒരുപാടു കാര്യങ്ങൾ എന്റെ ജീവിതത്തിലും സംഭവിച്ചു. സിനിമയിൽ ജോമോൻ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുന്നുണ്ട്. അതുപോലെ എന്റെ ജീവിതത്തിൽ വന്ന പ്രശ്നങ്ങൾ എനിക്കും അതിജീവിക്കാൻ സാധിക്കുമെന്ന വിശ്വാസം ഉണ്ട്. വിശ്വാസം അതല്ലേ എല്ലാം.\n\nഎങ്ങനെയാണ് ജയിൽ ജീവിതം എന്ന പ്രതിസന്ധിയെ ഷൈൻ അതിജീവിച്ചത്?\n\nപഠിക്കുന്ന കാലത്ത് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വാർഷികപരീക്ഷ. അതിനെ അതിജീവിക്കാൻ നമ്മൾ കഷ്ടപ്പെട്ട് പഠിക്കും. എന്റെ ജീവിതത്തിലെ വലിയൊരു വാർഷികപരീക്ഷയായിരുന്നു ജയിൽ ജീവിതം. ജയിലിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ആ അനുഭവങ്ങളാണ് അന്ന് നേരിട്ട മാനസികസമർദ്ദം അതിജീവിക്കാൻ പഠിപ്പിച്ചത്.\n\nസിനിമാമേഖലയുടെ പിന്തുണ എത്രത്തോളം ഉണ്ടായിരുന്നു?\n\nഞാൻ കരാർ ഒപ്പിട്ട നിർമാതാക്കളും സംവിധായകരും എനിക്കു വേണ്ടി കാത്തിരുന്നതാണ് ഏറ്റവും വലിയ കാര്യം. അവർക്ക് വേണമെങ്കിൽ വേറെ ആരെയെങ്കിലുംവെച്ച് സിനിമ പൂർത്തിയാക്കാമായിരുന്നു. പക്ഷെ ആരും അങ്ങനെ ചെയ്തില്ല. ജയിലിൽ നിന്ന് പുറത്തിറങ്ങി രണ്ടു ദിവസത്തിനുള്ളിൽ ജയരാജ് സാറിന്റെ വിശ്വാസം അതല്ലേ എല്ലാമിന്റെ ഷൂട്ടിങ്ങ് പുനരാരംഭിക്കാൻ സാധിച്ചു.\n\nജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഞാൻ ആദ്യം പോയി കാണുന്നത് കമൽ സാറിനെയാണ്. അദ്ദേഹമാണ് സിബി മലയിൽ സംവിധാനം ചെയ്യുന്ന സൈഗാൾ പാടുകയാണ് എന്ന സിനിമയെക്കുറിച്ച് പറയുന്നത്. അതിൽ എന്നെയാണ് നായകനായി നിശ്ചയിച്ചിരിക്കുന്നതെന്ന് സിബിസർ അദ്ദേഹത്തിനോട് പറഞ്ഞിരുന്നു. ഏതായാലും നീ സിബിയെ ഒന്ന് പോയി കാണൂ, എന്ന കമൽസാർ പറഞ്ഞതിന്റെ പേരിലാണ് ഞാൻ സിബി സാറിനെ കാണുന്നത്. അദ്ദേഹമപ്പോൾ തീരുമാനം മാറ്റിയിരുന്നില്ല. എന്നെ നേരിട്ട് കാണാൻ ഇരിക്കുകയായിരുന്നു എന്നു പറഞ്ഞു. അങ്ങനെയാണ് ഞാൻ സിബിമലയിലിന്റെ പുതിയ സിനിമയിൽ നായകനാകുന്നത്. രമ്യാനമ്പീശനാണ് നായിക.\n\nസിനിമാമേഖലയിൽ നിന്നും എനിക്ക് നല്ല പിന്തുണയാണ് ലഭിച്ചത്. ഒരുപാടു പേർ ജയിലിൽ വന്നു കണ്ട് ആശ്വസിപ്പിച്ചിട്ടുണ്ട്. അവരുടെയൊക്കെ പിന്തുണകൊണ്ടാണ് വീണ്ടും സിനിമയിൽ സജീവമാകാൻ സാധിച്ചത്.'

Video

Cinema Express Back to page

TOP NEWS

ചിത്രം ഒഴിവാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ നടപടി ചോദ്യം ചെയ്ത് സനല്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചിത്രം ഒഴിവാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ --

48-ാമത് ഗോവരാജ്യാന്തരചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജുറി അധ്യക്ഷ സ്ഥാനം സുജോയ് ഘോഷ് രാജി വെച്ചു.ഇന്ത്യ

പ്രസാദ് ഐമാക്‌സിലെ ജോലിക്കാരിയാണ് പരാതിക്കാരിയായ യുവതി. തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് സംശയം തോന്നിയപ്പോള്‍ വിവാഹം കഴിക്കണമെന്ന് യുവതി പ്രസാദിനോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് --

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നാണ് ഹൈദരാബാദിലെ ഗോഷ്മഹല്‍ എംഎല്‍എ ടി.രാജ സിങ് ഭീഷണി മുഴക്കിയത്. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് എം എല്‍ എയുടെ --

എ​ട്ടി​ന് വൈ​കി​ട്ട് നി​ശാ​ഗ​ന്ധി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ശ​സ്ത ബം​ഗാ​ളി ന​ടി മാ​ധ​വി മു​ഖ​ര്‍​ജി --

ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച് നടക്കാനിരുന്ന പരിപാടിയ്ക്കിടെയാണ് പാട്ടുകള്‍ ചോര്‍ന്നത്. അതേസമയം ഓഡിയോ ലോഞ്ച് നടന്നു. ലോഞ്ചിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് പാട്ടുകള്‍ ഇന്‍റര്‍നെറ്റില്‍ --

Published & owned by Malayalam Express Pvt Ltd, 5B. Relecon Plaza, Pattam, Thiruvananthapuram - 4,Tel: 9846934180 Email: , News Email: editor@malayalamexpress.net, news@malayalamexpress.net, Beuro: Thiruvanathapuram:metvm@malayalamexpress.net, Kollam- 691531 Tel - 0474-2456584 Email:meklm@malayalamexpress.net, Cochin -18, Tel: 0484 2406100 Email: meekm@malayalamexpress.net, Calicut Tel:8606881221 Email: meclt@malayalamexpress.net, Advertisement: ads@cinemaexpress.net, Jobs:jobs@malayalamexpress.net