Join Facebook F
Join Twitter T
Join google+ G

ഫെ‍യ്സ്ബുക്കിലി‌ട്ട ഫോട്ടോയ്ക്ക് അശ്ലീല കമന്‍റിട്ട ആരാധകർക്ക് ബോളിവുഡ് താരം വിശാഖ സിംഗിന്‍റെ വക ചുട്ട മറുപടി

ഫെ‍യ്സ്ബുക്കിലി‌ട്ട ഫോട്ടോയ്ക്ക് അശ്ലീല കമന്‍റിട്ട ആരാധകർക്ക് ബോളിവുഡ് താരം വിശാഖ സിംഗിന്‍റെ വക ചുട്ട മറുപടി. എവരിബഡി ഈസ് സംബഡിസ് ഫോറിനർ എന്ന് പ്രിന്‍റ് ചെയ്ത വെള്ള ടീഷർട്ട് ധരിച്ച ഫോട്ടോയാണ് താരം തന്‍റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ആരാധകർ താരത്തിന്‍റെ മാറിടത്തെ കുറിച്ച് കമന്‍റ് ഇട്ടതോടെയാണ് താരം ശക്തമായി തിരിച്ചടിച്ചത്.നല്ല ഫോട്ടോ. നല്ല മാറിടങ്ങൾ എന്നായിരുന്നു എംഡി മുസ്താകിം സെയ്ഫി എന്ന ആരാധകന്‍റെ കമന്‍റ്. എന്നാൽ താരം മടിച്ചു നിൽക്കാതെ ഉടൻ തന്നെ ഇയാൾക്ക് ചുട്ട മറുപടി നൽകി. പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചിരിക്കുന്ന നിഷ്കളങ്കനായ കുട്ടിയുടെ ചിത്രം ദയവു ചെയ്ത് മാറ്റുക. ധൈര്യമുണ്ടെങ്കിൽ സ്വന്തം ചിത്രം ഇടുക താരം വെല്ലുവിളിച്ചു. ഞാനൊരു സ്ത്രീയാണെന്ന് എനിക്ക് അറിയാം. നിങ്ങളുടെ അറിവിനായി പറയാം എല്ലാ സ്ത്രീകൾക്കും മാറിടങ്ങളുണ്ട്. നിങ്ങളുടെ അമ്മയ്ക്കും സഹോദരിക്കും ഭാര്യയ്ക്കും അമ്മായിക്കും അമ്മുമ്മയ്ക്കും മകൾക്കും സുഹൃത്തിനും മാറിടങ്ങളുണ്ട്. അവരുടെ അടുത്തേക്ക് ചെന്ന് നല്ല മാറിടങ്ങളാണെന്ന് പറയുമോ‍ താരം ചോദിക്കുന്നു. നിങ്ങളെയോർത്ത് അപമാനം തോന്നുവെന്നും വിശാഖി മറുപടി നൽകി. ഇത് മുഖത്തുനോക്കിപ്പറയാൻ ധൈര്യമുണ്ടോയെന്നും താരം ചോദിച്ചിട്ടുണ്ട്.ടീ ഷർട്ടിൽ എഴുതിയിരിക്കുന്ന വാചകങ്ങൾ നല്ലതാണ്. എന്നാൽ അതിന്‍റെ സ്ഥാനം ശരിയല്ല എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്.താങ്കളെ കാണാൻ വിദ്യാസമ്പന്നനാണെന്ന് തോന്നുന്നു. ഒരു ടീഷർട്ടിൽ എവിടെയാണ് വാചകങ്ങൾ എഴുതേണ്ടതെന്നാണ് താങ്കൾ പറയുന്നത്. തോളിലോ കൈകളിലോ ആണോ- താരം മറുപടി നൽകി.വിശാഖയുടെ മറുപടി ഹിറ്റായതോ‌ടെ താരത്തെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തി. എന്നാൽ ആരാധകരുടെ കമന്‍റുകളും അതിനു നൽകിയ മറുപടിയും ഡിലീറ്റ് ചെയ്തതായി വിശാഖ അറിയിച്ചു.ഫക്രി എന്ന ഹിന്ദി ചിത്രത്തിലൂടെ ശ്രദ്ധേയയാണ് വിശാഖി. മോട്ടോർ സൈക്കിൾ ഡയറീസ് എന്ന മലയാളം ചിത്രത്തിലും വിശാഖി അഭിനയിച്ചിട്ടുണ്ട്. 

Video

Cinema Express Back to page

TOP NEWS

ചിത്രം ഒഴിവാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ നടപടി ചോദ്യം ചെയ്ത് സനല്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചിത്രം ഒഴിവാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ --

48-ാമത് ഗോവരാജ്യാന്തരചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജുറി അധ്യക്ഷ സ്ഥാനം സുജോയ് ഘോഷ് രാജി വെച്ചു.ഇന്ത്യ

പ്രസാദ് ഐമാക്‌സിലെ ജോലിക്കാരിയാണ് പരാതിക്കാരിയായ യുവതി. തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് സംശയം തോന്നിയപ്പോള്‍ വിവാഹം കഴിക്കണമെന്ന് യുവതി പ്രസാദിനോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് --

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നാണ് ഹൈദരാബാദിലെ ഗോഷ്മഹല്‍ എംഎല്‍എ ടി.രാജ സിങ് ഭീഷണി മുഴക്കിയത്. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് എം എല്‍ എയുടെ --

എ​ട്ടി​ന് വൈ​കി​ട്ട് നി​ശാ​ഗ​ന്ധി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ശ​സ്ത ബം​ഗാ​ളി ന​ടി മാ​ധ​വി മു​ഖ​ര്‍​ജി --

ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച് നടക്കാനിരുന്ന പരിപാടിയ്ക്കിടെയാണ് പാട്ടുകള്‍ ചോര്‍ന്നത്. അതേസമയം ഓഡിയോ ലോഞ്ച് നടന്നു. ലോഞ്ചിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് പാട്ടുകള്‍ ഇന്‍റര്‍നെറ്റില്‍ --

Published & owned by Malayalam Express Pvt Ltd, 5B. Relecon Plaza, Pattam, Thiruvananthapuram - 4,Tel: 9846934180 Email: , News Email: editor@malayalamexpress.net, news@malayalamexpress.net, Beuro: Thiruvanathapuram:metvm@malayalamexpress.net, Kollam- 691531 Tel - 0474-2456584 Email:meklm@malayalamexpress.net, Cochin -18, Tel: 0484 2406100 Email: meekm@malayalamexpress.net, Calicut Tel:8606881221 Email: meclt@malayalamexpress.net, Advertisement: ads@cinemaexpress.net, Jobs:jobs@malayalamexpress.net