Join Facebook F
Join Twitter T
Join google+ G

15 വര്‍ഷങ്ങള്‍ക്കുശേഷം കാളിദാസ് വീണ്ടും ക്യാമറയ്ക്ക് മുന്നില്‍

15 വര്‍ഷങ്ങള്‍ക്കുശേഷം കാളിദാസ് വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നു. 'കൊച്ചു കൊച്ചു സന്തോഷങ്ങളു'ടെയും 'എന്റെ വീട് അപ്പൂന്റെയും'എന്നീ സിനിമകൾക്ക്ശേഷം വീണ്ടും 'ഒരു പക്ക കഥൈ'എന്ന തമിഴ് ചിത്രത്തിലൂടെ നായകനായി കാളിദാസ് തമിഴില്‍ അരങ്ങേറ്റം കുറിച്ചു .വിജയ് ടി.വി. അവാര്‍ഡ് നൈറ്റില്‍ കാളിദാസ് അവതരിപ്പിച്ച മിമിക്രി മെഗാഹിറ്റായി. മലയാളത്തില്‍നിന്നും തമിഴില്‍നിന്നും ഒരു ഡസനില്‍പ്പരം അവസരങ്ങള്‍ ഈ പ്രതിഭയെ തേടിയെത്തി. . മലയാള ചിത്രങ്ങളുടെ ഡിസ്‌കഷന്‍ നടക്കുന്നു. താരകുടുംബത്തില്‍നിന്ന് ഒരു പക്കാ സാധാരണക്കാരനായി കാളിദാസ് എന്ന കണ്ണന്‍ വരുന്നു. നിര്‍ത്തിയ സ്ഥലത്തുനിന്ന് വീണ്ടും തുടങ്ങാന്‍... ചരിത്രം ആവര്‍ത്തിക്കാന്‍.
കുട്ടിക്കാലംമുതല്‍ ക്യാമറയും ലൈറ്റും ആക്ഷനും കണ്ടതിനാല്‍ ആ ഫീല്‍ഡ് അപരിചിതമായി തോന്നിയിരുന്നില്ല. കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ അഭിനയിക്കുന്നതിന് മുന്‍പേ സിദ്ധിക്ക് ന്റെ ഫ്രണ്ട്‌സില്‍ മുകേഷിന്റെ ബാല്യകാലം അവതരിപ്പിച്ച കുട്ടിക്ക് ഡബ്ബ് ചെയ്തുകൊണ്ടായിരുന്നു സിനിമയിലെ എന്‍ട്രി. അന്ന്  അഞ്ചുവയസ്സായിരുന്നു പ്രായം. 
'എന്റെ വീട് അപ്പൂന്റെം' ഏറെ അംഗീകാരം കിട്ടിയ ചിത്രമായിരുന്നു 
ബാലനടനായി നിരവധി അംഗീകാരങ്ങള്‍ കിട്ടി തിളങ്ങുന്ന സമയത്ത് തന്നെയാണ് ഫീല്‍ഡ് വിട്ടുപോകുന്നത്. 
പത്താം ക്ലാസുവരെ ചെന്നൈ പത്മശേഷാദ്രി സ്‌കൂളിലായിരുന്നു പഠനം. 11വേ മിറ 12വേ കൊച്ചിയിലെ ചോയ്‌സ് സ്‌കൂളിലായി. പിന്നീട് വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ഡിഗ്രിയെടുക്കാന്‍ ചെന്നൈയിലെ ലയോള കോളേജില്‍ ചേർ ന്നു 

Video

Cinema Express Back to page

TOP NEWS

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര നടന്‍ ദിലീപിന് ജാമ്യമില്ല. കേരള ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയിലായിരുന്നു വിധി. ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ --

തമിഴ് സിനിമാ രംഗത്തെ പിടിച്ചുലച്ച 'സുചി ലീക്സ്' ട്വിറ്റര്‍ അലയടികള്‍ ഒടുങ്ങുമ്പോള്‍ അടുത്ത ഭീഷണി മലയാള താരങ്ങള്‍ക്ക്. ഗായിക സുചിത്ര കാര്‍ത്തികിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് --

'കിസ്മത്ത്' നായിക ശ്രുതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വരൻറെ ഫോട്ടോയാണ് ശ്രുതി പങ്കുവെച്ചിരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പ്രഖ്യാപിക്കും. ഒഡിഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബീര്‍ ആണ് ജൂറി ചെയര്‍മാന്‍.

ഒക്ടോബറില്‍ പാരീസിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ലോകമറിയുന്ന റിയാലിറ്റി ടിവി താരം കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്ത് വന്നു. ഹോട്ടല്‍മുറിയില്‍ വച്ച് --

ഭരണഘടനാ പരിഷ്‌കരണത്തിനായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി നവംബര്‍ 23-ന് ഹിതപരിശോധന നടത്തിയിരുന്നു. എന്നാല്‍ അത് സര്‍ക്കാറിന്റെ

Published & owned by Malayalam Express Pvt Ltd, 5B. Relecon Plaza, Pattam, Thiruvananthapuram - 4,Tel: 9846934180 Email: , News Email: editor@malayalamexpress.net, news@malayalamexpress.net, Beuro: Thiruvanathapuram:metvm@malayalamexpress.net, Kollam- 691531 Tel - 0474-2456584 Email:meklm@malayalamexpress.net, Cochin -18, Tel: 0484 2406100 Email: meekm@malayalamexpress.net, Calicut Tel:8606881221 Email: meclt@malayalamexpress.net, Advertisement: ads@cinemaexpress.net, Jobs:jobs@malayalamexpress.net