Join Facebook F
Join Twitter T
Join google+ G

അന്‍സിബ ഹസ്സന്‍ ശ്രദ്ധിക്കപ്പെടുന്നത്‌ സിനിമയേക്കാളേറെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളുടെ പേരിലാണ്

അന്‍സിബ ഹസ്സന്‍ ശ്രദ്ധിക്കപ്പെടുന്നത്‌ സിനിമയേക്കാളേറെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളുടെ പേരിലാണ്. സോഷ്യല്‍ മീഡിയയില്‍ തട്ടമിടാതെയുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ മോശമായ രീതിയിലുള്ള ഒരുപാട് പ്രതികരണങ്ങള്‍ അന്‍സിബക്കെതിരെ ഉണ്ടായിട്ടുണ്ട്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന ഇത്തരത്തിലുള്ള കമെന്റുകള്‍ക്കെതിരെ അന്‍സിബ പ്രതികരിച്ചുവെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ താന്‍ ഇത്തരം പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ഇങ്ങനെ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും വ്യക്തമാക്കി അന്‍സിബ രംഗത്തെത്തി. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അന്‍സിബയുടെ പ്രതികരണം. നരകമില്ല, തട്ടമിട്ടില്ലെങ്കില്‍ എന്താണു പ്രശ്‌നം, ബോളിവുഡിലും മുസ്ലിം താരങ്ങളില്ലേ എന്ന തരത്തിലുള്ള പ്രതികരണങ്ങളൊന്നും താന്‍ നടത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഒരു കാര്യത്തെപ്പറ്റിയും ആരുമായും സംസാരിച്ചിട്ടില്ലെന്നും അന്‍സിബ വീഡിയോയില്‍ പറയുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയാന്‍ മാത്രം വലിയ ആളല്ല താനെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്നും അന്‍സിബ വ്യക്തമാക്കുന്നു. ഞാനും ഒരു സാധാരണ പെണ്‍കുട്ടിയാണ്. ചെറിയ കാര്യങ്ങളില്‍ സന്തോഷവും സങ്കടവും വിഷമവുമൊക്കെ ഉണ്ടാകുന്നയാളാണ്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാലാണ് ഇതുവരെ ഒന്നും പറയാതിരുന്നത്.

Video

Cinema Express Back to page

TOP NEWS

ഒക്ടോബറില്‍ പാരീസിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ലോകമറിയുന്ന റിയാലിറ്റി ടിവി താരം കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്ത് വന്നു. ഹോട്ടല്‍മുറിയില്‍ വച്ച് --

ഭരണഘടനാ പരിഷ്‌കരണത്തിനായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി നവംബര്‍ 23-ന് ഹിതപരിശോധന നടത്തിയിരുന്നു. എന്നാല്‍ അത് സര്‍ക്കാറിന്റെ

വൈക്കം വിജയലക്ഷ്മി കണ്ണിനു കാഴ്ച കിട്ടുവാൻ നടത്തുന്ന ചികിത്സകൾ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. വെളിച്ചമെന്തെന്ന് വിജയലക്ഷ്മി അറിഞ്ഞു

സംസ്ഥാനത്തെ തിയേറ്ററുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.

ലാലേട്ടന്‍റെ മീശ പിരിച്ച് നിവിൻ പോളി.

എആര്‍ റഹ്മാന് ഇന്ന് അമ്പതാം പിറന്നാള്‍.

Published & owned by Malayalam Express Pvt Ltd, 5B. Relecon Plaza, Pattam, Thiruvananthapuram - 4,Tel: 9846934180 Email: , News Email: editor@malayalamexpress.net, news@malayalamexpress.net, Beuro: Thiruvanathapuram:metvm@malayalamexpress.net, Kollam- 691531 Tel - 0474-2456584 Email:meklm@malayalamexpress.net, Cochin -18, Tel: 0484 2406100 Email: meekm@malayalamexpress.net, Calicut Tel:8606881221 Email: meclt@malayalamexpress.net, Advertisement: ads@cinemaexpress.net, Jobs:jobs@malayalamexpress.net