Join Facebook F
Join Twitter T
Join google+ G

ധനുഷിനെ ചേര്‍ത്ത് പറയുന്ന കള്ളകഥകളോട് അറപ്പ് തോന്നുന്നു: അമലപോള്‍

അമലാ പോളും വിജയുമായുള്ള ബന്ധം തകര്‍ന്നതിന് കാരണം നടന്‍ ധനുഷാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമലപോള്‍. വിജയ്‌യുമായുള്ള വിവാഹമോചനം സംഭവിക്കരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നയാളാണ് ധനുഷ്. ഇക്കാര്യത്തില്‍ ഞാനുമായി ധനുഷ് സംസാരിച്ചിട്ടുമുണ്ട്. അത്തരമൊരാളുമായി ചേര്‍ത്ത് ഇല്ലാക്കഥകള്‍ സൃഷ്ടിക്കുന്നത് ഓക്കാനമുണ്ടാക്കുന്നതാണെന്നും അമലാ പോള്‍. കെട്ടുകകഥകള്‍ അധികം ആയുസ്സുണ്ടാവില്ല എന്നതാണ് ആശ്വാസമെന്നും അമല. ഒരു പെണ്‍ കുട്ടിയായതിനാലാണ് ഇത്തരത്തിലുള്ള അപവാദ പ്രചരണങ്ങള്‍ എനിക്കെതിരെ ഉണ്ടാകുന്നത്. ഒരു ബന്ധം തകര്‍ന്നാല്‍ ആദ്യം എല്ലായ്‌പ്പോഴും കുറ്റപ്പെടുത്തുക പെണ്ണിനെയാണ്. കൈ നിറയെ സിനിമകളുണ്ട്. മലയാളത്തിലും തമിഴിലും സജീവമാണ്. വിവാഹം ചെയ്യുമെന്നും തുടര്‍ന്ന് വിവാഹ മോചനമുണ്ടാകുമെന്നോ ഒന്നും കരുതിയിരുന്നതല്ല. കരിയറിനാണ് ഇനി പ്രഥമ പരിഗണന. ഉല്ലാസമേകുന്നത് അഭിനയ ജീവിതമാണ്. ചിറകു വിരിച്ച് സ്വതന്ത്ര്യമായി മുന്നേറാനാണ് ആഗ്രഹം. .വിവാഹമോചനം വ്യക്തിജീവിതത്തിലെ വലിയ ദുരന്തമാണെന്ന് കരുതുന്നില്ല. രണ്ടുപേര്‍ക്കും ഏറെ ദുഷ്‌കരമായ അവസ്ഥയാണ്, എന്നാല്‍ രണ്ടുപേരും അവരവരുടെ സന്തോഷത്തിലേക്കാണ് മടങ്ങുന്നത്. ഒന്നിന്റെയും അവസാനമാണ് വിവാഹമോചനമെന്ന് വിശ്വസിക്കുന്നില്ല. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊരു വാതില്‍ തുറക്കപ്പെടും. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Cinema Express Back to page

TOP NEWS

ഒക്ടോബറില്‍ പാരീസിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ലോകമറിയുന്ന റിയാലിറ്റി ടിവി താരം കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്ത് വന്നു. ഹോട്ടല്‍മുറിയില്‍ വച്ച് --

ഭരണഘടനാ പരിഷ്‌കരണത്തിനായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി നവംബര്‍ 23-ന് ഹിതപരിശോധന നടത്തിയിരുന്നു. എന്നാല്‍ അത് സര്‍ക്കാറിന്റെ

വൈക്കം വിജയലക്ഷ്മി കണ്ണിനു കാഴ്ച കിട്ടുവാൻ നടത്തുന്ന ചികിത്സകൾ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. വെളിച്ചമെന്തെന്ന് വിജയലക്ഷ്മി അറിഞ്ഞു

സംസ്ഥാനത്തെ തിയേറ്ററുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.

ലാലേട്ടന്‍റെ മീശ പിരിച്ച് നിവിൻ പോളി.

എആര്‍ റഹ്മാന് ഇന്ന് അമ്പതാം പിറന്നാള്‍.

Published & owned by Malayalam Express Pvt Ltd, 5B. Relecon Plaza, Pattam, Thiruvananthapuram - 4,Tel: 9846934180 Email: , News Email: editor@malayalamexpress.net, news@malayalamexpress.net, Beuro: Thiruvanathapuram:metvm@malayalamexpress.net, Kollam- 691531 Tel - 0474-2456584 Email:meklm@malayalamexpress.net, Cochin -18, Tel: 0484 2406100 Email: meekm@malayalamexpress.net, Calicut Tel:8606881221 Email: meclt@malayalamexpress.net, Advertisement: ads@cinemaexpress.net, Jobs:jobs@malayalamexpress.net