Join Facebook F
Join Twitter T
Join google+ G

കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ടതിന്റെ തെളിവുകള്‍ പുറത്ത്

പാരീസ്: ഒക്ടോബറില്‍ പാരീസിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ലോകമറിയുന്ന റിയാലിറ്റി ടിവി താരം കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട  തെളിവുകള്‍ പുറത്ത് വന്നു. ഹോട്ടല്‍മുറിയില്‍ വച്ച് താരത്തെ കേബിളുകള്‍ കൊണ്ട് കെട്ടിയിട്ട് തോക്ക് ചൂണ്ടി മില്യണ്‍ കണക്കിന് ഡോളര്‍ വിലയുള്ള ആഭരണങ്ങള്‍ കൊള്ളയടിച്ചു. സ്വന്തം ഡ്രൈവര്‍ അടങ്ങുന്ന 17 അംഗ സംഘമായിരുന്നു കൃത്യം നടത്തിയത്. ഏതാണ്ട് 8.5 മില്യണ്‍ പൗണ്ട് വരുന്ന ആഭരണങ്ങളാണ് അന്ന് കര്‍ദാഷിയാനില്‍ നിന്നും കവര്‍ന്നെടുത്തത്. ഇതുമായി ബന്ധപ്പെട്ട മോഷ്ടാക്കളെ പിടികൂടുന്നതിന് പൊലീസ് ഫ്രാന്‍സിലുടനീളം നടത്തിയ പരിശോധനകളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 2016 ഒക്ടോബര്‍ 3ന് നടന്ന ഈ കവര്‍ച്ചയില്‍ ഉള്‍പ്പെട്ട് പിടിയിലായിരിക്കുന്നവരില്‍ 50നും 72നും ഇടയില്‍ പ്രായമുള്ളവരും ഉള്‍പ്പെടുന്നു. ഇവരില്‍ മിക്കവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ഫ്രാന്‍സില്‍ നടന്ന ഏറ്റവും വലിയ ആഭരണക്കവര്‍ച്ചയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
 
അപ്മാര്‍ക്കറ്റ് ഫേമില്‍ ജോലി ചെയ്യുന്ന 27കാരനായ ഡ്രൈവറും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. കര്‍ദാഷിയാന്റെ കുടുംബം പാരീസിലായിരുന്നപ്പോള്‍ ഇയാളോടിച്ചിരുന്ന കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. കര്‍ദാഷിയാന്റെ ചലനങ്ങളെല്ലാം ഇയാള്‍ക്ക് നന്നായി അറിയാമായിരുന്നുവെന്നും ഇതനുസരിച്ചാണ് മോഷണം സംഘം ആസൂത്രണം ചെയ്തതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മോഷണത്തില്‍ ഉള്‍പ്പെട്ട പിയറെ ബി എന്ന 72കാരനെ തെക്കന്‍ ഫ്രാന്‍സിലെ ഗ്രേസിനടുത്തുള്ള പ്ലാസ്‌കാസിയറിലെ ഇയാളുടെ വില്ലയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.  സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്ത ഡിഎന്‍എ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. 
 
അതേസമയം, ഈ കേസിലുള്‍പ്പെട്ട പ്രധാന സാക്ഷിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പൊലീസിന് സാധിച്ചിട്ടില്ല. അദ്ദേഹത്തിന് ഫ്രാന്‍സിലേക്ക് വരാന്‍ താല്‍ക്കാലിക വിസ അധികൃതര്‍ അനുവദിക്കാത്തതാണ് ഇതിന് കാരണമെന്നും വ്യക്തമായിട്ടുണ്ട്. മോഷണം നടത്താനെത്തിയപ്പോള്‍ ഈ ഹോട്ടലില്‍ കാവല്‍ക്കാരനായിരുന്ന അല്‍ജീരിയക്കാരനായ അബ്ദുള്‍ റഹ്മാന്‍ ആണ് പ്രധാന സാക്ഷി. ഇയാളെ പിടിച്ച് കെട്ടിയിട്ടതിന് ശേഷമായിരുന്നു മോഷ്ടാക്കള്‍ കര്‍ദാഷിയാന്റെ മുറിയിലെത്തിയിരുന്നത്. എന്നാല്‍ ഈ ആക്രമണത്തില്‍ പേടിച്ച് ഇയാള്‍ നവംബറില്‍ ഫ്രാന്‍സ് വിട്ട് സ്വദേശത്തേക്ക് പോവുകയായിരുന്നു. ആക്രമികളുടെ മുഖം കണ്ട ഏക വ്യക്തിയാണ് അബ്ദുള്‍ റഹ്മാന്‍.

Cinema Express Back to page

TOP NEWS

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര നടന്‍ ദിലീപിന് ജാമ്യമില്ല. കേരള ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയിലായിരുന്നു വിധി. ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ --

തമിഴ് സിനിമാ രംഗത്തെ പിടിച്ചുലച്ച 'സുചി ലീക്സ്' ട്വിറ്റര്‍ അലയടികള്‍ ഒടുങ്ങുമ്പോള്‍ അടുത്ത ഭീഷണി മലയാള താരങ്ങള്‍ക്ക്. ഗായിക സുചിത്ര കാര്‍ത്തികിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് --

'കിസ്മത്ത്' നായിക ശ്രുതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വരൻറെ ഫോട്ടോയാണ് ശ്രുതി പങ്കുവെച്ചിരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പ്രഖ്യാപിക്കും. ഒഡിഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബീര്‍ ആണ് ജൂറി ചെയര്‍മാന്‍.

ഒക്ടോബറില്‍ പാരീസിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ലോകമറിയുന്ന റിയാലിറ്റി ടിവി താരം കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്ത് വന്നു. ഹോട്ടല്‍മുറിയില്‍ വച്ച് --

ഭരണഘടനാ പരിഷ്‌കരണത്തിനായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി നവംബര്‍ 23-ന് ഹിതപരിശോധന നടത്തിയിരുന്നു. എന്നാല്‍ അത് സര്‍ക്കാറിന്റെ

Published & owned by Malayalam Express Pvt Ltd, 5B. Relecon Plaza, Pattam, Thiruvananthapuram - 4,Tel: 9846934180 Email: , News Email: editor@malayalamexpress.net, news@malayalamexpress.net, Beuro: Thiruvanathapuram:metvm@malayalamexpress.net, Kollam- 691531 Tel - 0474-2456584 Email:meklm@malayalamexpress.net, Cochin -18, Tel: 0484 2406100 Email: meekm@malayalamexpress.net, Calicut Tel:8606881221 Email: meclt@malayalamexpress.net, Advertisement: ads@cinemaexpress.net, Jobs:jobs@malayalamexpress.net