ആര്യ സയ്യേഷ വിവാഹം മാർച്ചിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്

തമിഴ് നടന്‍ ആര്യയും നടി ഗജനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായിരുന്നു സയ്യേഷയും മാര്‍ച്ചില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനെപറ്റി സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ഇവർ തമ്മിൽ പ്രണയത്തിലാണെന്നും ഉടൻ തന്നെ കല്യാണം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്. ആര്യയും, സയ്യേഷായും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ഗജനികാന്ത്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മുപ്പത്തെട്ടുകാരനായ ആര്യയേക്കാള്‍ പതിനേഴുവയസ് കുറവാണ് സയ്യേഷായ്ക്ക്. വിവാഹ വാര്‍ത്ത പുറത്ത് വന്നതോടെ ആര്യക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്. ഒരു റിയാലിറ്റി ഷോയിലൂടെ വധുനി കണ്ടുപിടിക്കാൻ ആര്യ വന്നിരുന്നെങ്കിലും അവസാന റൗണ്ടിൽ എത്തിയ മൂന്ന് പെൺകുട്ടികളെയും ആര്യ വേണ്ടെന്ന് വെക്കുകയായിരുന്നു.

Comments are closed.