കങ്കണക്കെതിരെ രൂക്ഷ വിമർശനവുമായി മിഷ്തി

കങ്കണ റണാവത്ത് നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മണികർണിക. ചിത്രം നല്ല രീതിയിൽ തീയറ്ററിൽ പ്രദർശനം നടത്തുകയാണ്. എന്നാൽ ചിത്രത്തിലെ മറ്റൊരു നായിക കങ്കണക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ്. മിഷ്തിയാണ് രംഗത്തെത്തിയിരിക്കുന്നത്.

മണികർണികയിൽ കാശി ഭായി എന്ന കഥാപാത്രത്തെയാണ് മിഷ്തി അവതരിപ്പിച്ചത്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കങ്കണ വഞ്ചിച്ചെന്നും അവര്‍ക്ക് പ്രാധാന്യം ലഭിക്കാന്‍ മറ്റുള്ളവരുടെ താരങ്ങളുടെ കഥാപാത്രങ്ങളെ വെട്ടിമുറിച്ചെന്നും മിഷ്തി പറയുന്നു. ചിത്രത്തിൽ താൻ അഭിനയിച്ച പല സീനുകളും തീയറ്ററിൽ വന്നപ്പം ഇല്ലെന്നും നടി പറഞ്ഞു. തീയറ്ററിൽ ചിത്രം കണ്ടപ്പം താൻ ഞെട്ടിപ്പോയെന്നും അവർ പറഞ്ഞു. കങ്കണയ്ക്ക് മാത്രം പ്രാധാന്യം നൽകുന്ന രീതിയിൽ ആണ് ചിത്രം തീയറ്ററിൽ എത്തിയിരിക്കുന്നതെന്ന് മിശ്തി പറഞ്ഞു.  പ്രിഥ്വി നായകനായ ആദം ജോണിൽ മിഷ്തി അഭിനയിച്ചിട്ടുണ്ട്.

Comments are closed.