ആഞ്ജലീനയും ബ്രാഡ് പിറ്റും വീണ്ടും ഒന്നാകാന്‍ തീരുമാനിച്ചു

ആഞ്ജലീനയും ബ്രാഡ് പിറ്റും വീണ്ടും ഒന്നാകാന്‍ തീരുമാനിച്ചു. നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇവര്‍ 2016 ല്‍ വിവാഹമോചിതരാവുകയായിരുന്നു. . നീണ്ട ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014 ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇവര്‍ വീണ്ടും ഒരുമിച്ചിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരുവരും ഒരുമിച്ച ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇരുവരും കോടതിയില്‍ കയറി ഇറങ്ങിയത് നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു. മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന ചിത്രത്തില്‍ അഭിനയിക്കമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്.

Leave A Reply

Your email address will not be published.