യാത്രയുടെ ആദ്യ ടിക്കറ്റ് വിറ്റുപോയത് 4.37 ലക്ഷത്തിനെന്ന് റിപ്പോർട്ട്

0

മമ്മൂട്ടി തെലുങ്കില്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണ് യാത്ര. യാത്രയുടെ ആദ്യ ടിക്കറ്റ് വിറ്റുപോയതായി റിപ്പോര്‍ട്ട്. 4.37 ലക്ഷത്തിന് മുനീശ്വര്‍ റെഡ്ഡിയാണ് യാത്രയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്ആര്‍. വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിൻറെ എഡിറ്റിംഗ്.

മുനീശ്വര്‍ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ വലിയ ആരാധകനാണെന്നും ഇതിനാലാണ് അദ്ദേഹം ആദ്യ ടിക്കറ്റ് ഇത്രയും വിലക്ക് വാങ്ങിയതെന്നുമാണ് റിപ്പോർട്ട്.

Leave A Reply

Your email address will not be published.