തനിക്ക് അറിയാവുന്ന മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മേജര്‍ രവി

0

തനിക്ക് അറിയുന്ന മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സംവിധായകന്‍ മേജര്‍ രവി. മോഹന്‍ലാലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം എല്ലാം ചിരിച്ചു തളളിയെന്നും മേജര്‍ രവി പറഞ്ഞു. തമിഴ്നാട്ടില്‍ എംജിആര്‍ നിന്നത് പോലെയല്ലാ കേരളത്തിലെ സാഹചര്യം. അഭിനയമാണ് അദ്ദേഹത്തിന് ചേരുക. അങ്ങനെയൊരു നടനെ ഇനി കിട്ടില്ല. കേള്‍ക്കുന്നത് എല്ലാം അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്ന വാർത്തയാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിലുള്ള ചർച്ച വിഷയം. സോഷ്യൽ മീഡിയയിലുമെല്ലാം ഇതാണ് ഇപ്പോൾ ചർച്ചാവിഷയം.

Leave A Reply

Your email address will not be published.