ഗാംബിനോസിലെ പുതിയ ക്യാരക്ടർ തീം മ്യൂസിക് റിലീസ് ചെയ്തു

0

ഗാംബിനോസ് എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടർ തീം മ്യൂസിക് പുറത്തുവിട്ടു. സമ്പത് രാജിന്റെ തീം മ്യുസിക് ആണ് പുറത്തുവിട്ടത്. രാമലീലക്ക് ശേഷം അതി ശക്തമായ വേഷത്തിൽ രാധികാ ശരത്കുമാർ വീണ്ടും മലയാളത്തിൽ എത്തുകയാണ്. രാധികാശരത്കുമാര്‍, വിഷ്ണുവിനയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗിരീഷ്പണിക്കര്‍ മട്ടാട നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാംബിനോസ്. സമ്പത്ത്രാജ്, ശ്രീജിത് രവി, സാലു കെ. ജോര്‍ജ്ജ്, സിജോയ് വര്‍ഗ്ഗീസ്, മുസ്തഫ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സക്കീര്‍ മഠത്തില്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ബന്‍ കൃഷ്ണ നിര്‍വ്വഹിക്കുന്നു.

Leave A Reply

Your email address will not be published.