സ്ട്രീറ്റ് ഡാൻസർ: പുതിയ പോസ്റ്റർ റിലീസ് ചെയ്തു

സൂപ്പർ ഹിറ്റ് ചിത്രമായ എബിസിഡി യുടെ മുന്നാമത്തെ സീരീസായ സ്ട്രീറ്റ് ഡാൻസറിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ആദ്യ രണ്ട് ഭാഗങ്ങൾ വൻ വിജയമായിരുന്നു. വരുൺ ധവാനും ശ്രദ്ധ കപൂറും തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തും എത്തുന്നത്. ആ ചിത്രത്തിൽ പ്രഭുദേവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡാൻസ് തന്നെയണ് ചിത്രത്തിന്റേയും പ്രമേയം. മൂന്നാം പതിപ്പിലും റിയാലിറ്റി ഷോയിലെ താരങ്ങളെ അണിനിരക്കുന്നുണ്ട്. വരുണിനും ശ്രദ്ധയ്ക്കും പുറമേ പ്രഭുദേവയും മൂന്നാം സീസണിൽ എത്തുന്നുണ്ട്. 2019 നവംബർ 8 നാണ് ചിത്രം റിലീസിനായി എത്തുന്നത്. റെമോ ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.