വിശാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അയോഗ്യ. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം ഉടൻ പ്രദർശനത്തിന് എത്തും. തെലുഗിൽ സൂപ്പർഹിറ്റായി മാറിയ ജൂനിയർ എൻ ടി ആർ ചിത്രം ടെംപെറിൻറെ റീമേക് ആണ് ചിത്രം.
വെങ്കട് മോഹൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാശി ഖന്നയാണ് ചിത്രത്തിലെ നായിക. ചിത്രം നിർമിക്കുന്നത് ടാഗോർ മധുവാണ്. സാം സി ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ സണ്ണി ലിയോൺ ഒരു ഐറ്റം ഡാൻസ് അവതരിപ്പിക്കുന്നുണ്ട്.