ദിലീപ് ചിത്രം കോടതി സമക്ഷം ബാലന് വക്കീലിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ബോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ വിയാകോം 18 ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കമ്പനിയുടെ മലയാള സിനിമാ മേഖലയിലേക്കുള്ള ആദ്യ സംരഭം ആണ് ഈ ചിത്രം. ചിത്രം ഫെബ്രുവരി 21ന് പ്രദർശനത്തിന് എത്തും.
മമ്ത മോഹൻദാസ് നായികയാവുന്ന ചിത്രം പാസഞ്ചർ,മൈ ബോസ്, ടു കൺട്രീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. എസ്റയിലൂടെ ശ്രദ്ധേയയായ പ്രിയ ആനന്ദും ഒരു വേഷം കൈകാര്യം ചെയ്യുന്നതായി അറിയുന്നു. ദിലീപ് വിക്കുള്ള വക്കിൽ ആയിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.