മാമാങ്കത്തിൽ അനു സിത്താരയും

0

ഉണ്ണി മുകുന്ദന്‍ ജോയിന്‍ ചെയ്തതിന് പിന്നാലെയായാണ് അനു സിത്താരയും മാമാങ്കത്തിലേക്കെത്തിയത്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ബോളിവുഡ് താരങ്ങളുള്‍പ്പടെ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നതെന്ന റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. പ്രാചി ദേശായ്, പ്രാചി തെഹ്ലാന്‍ എന്നിവര്‍ എത്തിയതായുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇവരുടെ ഭാഗങ്ങള്‍ സിനിമയിലുണ്ടോയെന്ന കാര്യത്തെക്കുറിച്ച് സ്ഥിരീകരണമില്ല. ഈ വര്‍ഷം അവസാനത്തോട് കൂടി സിനിമ തിയേറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രത്തില്‍ നിന്ന് സംവിധായകനായ സജീവ് പിള്ളയെ നീക്കം ചെയ്തിരുന്നു. എം പദമകുമാർ ആണ് ചിത്രം ഇപ്പോൾ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ കടുത്ത ഫാനാണ് താനെന്ന് അനു സിത്താര വ്യക്തമാക്കിയിരുന്നു. വിവാദങ്ങൾ എല്ലാം ഒഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിച്ചത്.

Leave A Reply

Your email address will not be published.