‘ട്രാന്‍സ്’ സെപ്റ്റംബറിൽ പ്രദർശനത്തിന് എത്തും

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമായ ‘ട്രാന്‍സ്’. ചിത്രം സെപ്റ്റംബറിൽ റിലീസായി എത്തും. ചിത്രം സെപ്തംബര് 6ന് പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ട്. ട്രാന്‍സ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്നാണ് ഫഹദ് പറയുന്നത്. നസ്‌റിയയും ചിത്രത്തിന്റെ ഭാഗമാണെന്നാണ് സൂചന.

വിനായകന്‍, സൗബിന്‍ ഷാഹിര്‍, വേദിക, ശ്രീനാഥ് ഭാസി, ചെമ്ബന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ് നിര്‍വഹിക്കുന്നത്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു.

Leave A Reply

Your email address will not be published.