ഒരു അഡാറ് ലൗവിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ഹാപ്പി വെഡിംഗ് , ചങ്ക്സ് എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ചിത്രം ഫെബ്രുവരി 14ന് പ്രദർശനത്തിന് എത്തും. കണ്ണിറുക്കി പ്രശസ്തയായ പ്രിയ പി വാരിയർ നായികയായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു .

നൂറിൻ ഷെറീഫ് , പ്രിയ പ്രകാശ് വാര്യർ , വൈശാഖ് പവനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . വിനീത് ശ്രീനിവാസൻ , ഷാൻ റഹ്മാൻ , സത്യജിത്ത് , നീതു നടുവതേറ്റ് എന്നിവരാണ് ഗാനങ്ങൾ പാടിയിരിക്കുന്നത്. ചിത്രത്തിന്റെ കഥ ഒമർ ലുലുവും, സംഭാഷണം സാരംഗ് ജയപ്രകാശും , ലിജോ പനാടനും , സംഗീതം ഷാൻ റഹ്മാനും ആണ്.

Leave A Reply

Your email address will not be published.