പുതിയ സമ്മാന പദ്ധതിയുമായി ബോളിവുഡ് ചിത്രം ടോട്ടൽ ധമാൽ

0

അജയ് ദേവ്ഗൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ടോട്ടൽ ധമാൽ. ചിത്രം ഫെബ്രുവരി 22ന് പ്രദർശനത്തിന് എത്തും. പുതിയ സമ്മാന പദ്ധതിയുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു ലക്ഷം വരെ സമ്മാനമായി കിട്ടുന്ന പുതിയ മത്സരത്തിന് ഫോക്സ് സ്റ്റാർ സ്റുഡിയോസിൽ കയറി ലോഗിൻ ചെയ്താൽ മാത്രം മതി.

ഇന്ദ്ര കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിൽ കുമാർ, മാധുരി ദിക്ഷിത്, റിതേഷ് ദേശ്‌മുഖ് അർഷദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. റോഷിൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ധമാൽ സീരിസിലെ മൂന്നാമത്തെ ചിത്രമാണിത്.

Leave A Reply

Your email address will not be published.