ആടിൻറെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നിര്മ്മാതാവ് വിജയ് ബാബു

മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ചിത്രമായിരുന്നു ആട് ഒന്നും, രണ്ടും. ചിത്രത്തിൻറെ മൂന്നാം ഭാഗം വരുമെന്ന് ചിത്രത്തിൻറെ നിർമാതാവ് വിജയ് ബാബു ഉറപ്പ് പറഞ്ഞു. ഇന്നലെ ഫേസ്ബുക്കിലൂടെയാണ് വിജയ് ബാബു ഇക്കാര്യം അറിയിച്ചത്.

മിഥുന്‍ മാനുവലിന്റ സംവിധാനത്തില്‍ 2015ലായിരുന്നു ആടിന്റെ ആദ്യ ഭാഗം ഇറങ്ങിയിരുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസുമായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ആദ്യ ഭാഗം തീയറ്ററിൽ അത്ര വിജയം ആയിരുന്നില്ല, എന്നാൽ ചിത്രം ഡിവിഡി ഇറങ്ങിയപ്പം വലിയ വിജയം ആയിരുന്നു. ആദ്യ ഭാഗം റിലീസ് ചെയ്ത് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആടിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയിരുന്നത്. ആട് 2 തീയറ്ററിൽ വലിയ വിജയമായിരുന്നു. ജയസൂര്യക്കൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സൈജു കുറുപ്പ്,ഭഗത് മാനുവല്‍,സണ്ണി വെയ്ന്‍ വിനായകന്‍,വിജയ് ബാബു,തുടങ്ങിയവരും ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

ചിത്രത്തിൻറെ മൂന്നാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുമ്പോഴാണ് വിജയ് ബാബു ചിത്രം ഉണ്ടാകുമെന്ന് ഉറപ്പ് പറഞ്ഞിരിക്കുന്നത്.

Leave A Reply

Your email address will not be published.