“ദേവ്” എന്ന ചിത്രത്തിൻറെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു

0

കാർത്തി നായകനായി എത്തുന്ന പുതിയ ചിത്രമാണ് “ദേവ്”. ചിത്രത്തിൻറെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ചിത്രത്തിലെ ഒരു ഗാനത്തിൻറെ മേക്കിങ് വീഡിയോയാണ് പുറത്തുവിട്ടത്. ചിത്രം ഫെബ്രുവരി 14ന് പ്രദർശനത്തിന് എത്തും. രാകുൽ പ്രീത് ആണ് ചിത്രത്തിലെ നായിക. രജത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിൻസ് പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. പ്രകാശ് രാജ് , രമ്യ കൃഷ്ണൻ, വിഘ്‌നേശ്, അമൃത എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്. കാർത്തിയുടെ പതിനേഴാമത്തെ ചിത്രമാണിത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.

Leave A Reply

Your email address will not be published.