മഹാവീർ കർണ്ണയ്ക്ക് തുടക്കമായി

0

വിക്രമിനെ നായകനാക്കി ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രം മഹാവീർ കർണ്ണ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും. എന്ന് നിന്റെ മൊയ്തീന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമാണ് ‘മഹാവീർ കർണ്ണ’.

ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെയും ഹോളിവുഡിൽ നിന്നുമുള്ള നിരവധി താരങ്ങളും സാങ്കേതിക പ്രവർത്തകരും അണിനിരക്കും. ഗെയിം ഓഫ് ത്രോൺ സീരീസ് സാങ്കേതിക വിദഗ്ധർ ചിത്രവുമായി സഹകരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ദി യുനൈറ്റഡ് ഫിലിം കിംഗ്ഡം ആണ് 300 കോടി ബജറ്റ് പ്രതിക്ഷിക്കുന്ന ചിത്രം നിർമ്മിക്കുന്നത്. ചിത്രം 2020ൽ റിലീസ് ചെയ്യും.

Leave A Reply

Your email address will not be published.