ബോളിവുഡ് ചിത്രം “ബദല”: ആദ്യ പോസ്റ്റർ പുറത്തുവിട്ടു

0

തപ്സിയും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബദല. ചിത്രത്തിൻറെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ച് 8ന് പ്രദർശനത്തിന് എത്തും. സുജോയ് ഘോഷ് ആണ് പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. 2016ൽ ഇറങ്ങിയ ദ ഇൻവിസിബിള്‍ ഗസ്റ്റ് എന്ന സ്‌പാനിഷ്‌ ചിത്രത്തിന്റെ റീമേക്കായിരിക്കും ഇത്. ഗൗരി ഖാൻ ആണ് ചിത്രം നിർമിക്കുന്നത്. അനുപം റോയി ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്.

പിങ്കിന്റെ വിജയം വീണ്ടും ആവര്‍ത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് തപ്സി പറയുന്നു. ഷാരൂഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലിസ് എന്റർടൈൻമെന്റ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Leave A Reply

Your email address will not be published.