മുന്നറിയിപ്പുമായി നടി പ്രിയ പി വാരിയർ

സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പുമായി പ്രിയ വാരിയർ. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ വിവാദപ്രതികരണം.’സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ എന്നു മാത്രം. കാരണം കര്‍മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം അത്ര ദൂരെയുമല്ല’- പ്രിയ പറയുന്നു.ഒരു അഡാര്‍ ലവ് എന്ന ചിത്രത്തെച്ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് പ്രിയയുടെ ഈ വാക്കുകള്‍.

കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ പ്രിയ വാരിയരെക്കുറിച്ച് ചോദിച്ചപ്പോൾ നടി നൂറിൻ ഷെരീഫ് നൽകിയ മറുപടി ഏറെ ചര്‍ച്ചയായിരുന്നു. നൂറിനും പ്രിയയും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വന്നു എന്നു തോന്നിപ്പിക്കും വിധത്തിലായിരുന്നു നടിയുടെ പ്രതികരണം.പ്രിയ വാരിയരെക്കുറിച്ച് രണ്ടുവാക്കുകൾ ചോദിച്ചപ്പോൾ ആ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു നൂറിന്‍. തനിക്ക് അത്ര അടുപ്പമില്ലെന്നും കാര്യങ്ങള്‍ അറിയില്ലെന്നുമായിരുന്നു നൂറിന്‍ പറഞ്ഞത്. പ്രിയ ആളാകെ മാറിപ്പോയെന്നായിരുന്നു ഒമര്‍ ലുലുവും അഭിപ്രായപ്പെട്ടത്. ഈ വാർത്ത ആരാധകരുടെ ഇടയിൽ വൈറലായി മാറുന്നതിനിടയിലാണ് പ്രിയയുടെ പ്രതികരണം എത്തുന്നത്.

Leave A Reply

Your email address will not be published.