മിലൻ ടാക്കിസിലെ ആദ്യ ഗാനം റിലീസ് ചെയ്തു

0

ടിഗ്മാൻഷു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് മിലൻ ടാക്കീസ്. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു.”മൈൻഡ് നാ” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. അമിതാബ് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് റാണയാണ്. മിൽക്ക സിംഗും, ശ്രേയ ഘോഷാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അലി ഫസൽ നായകനായി എത്തുന്ന ചിത്രത്തിൽ ശ്രദ്ധയാണ് നായിക. സഞ്ജയ്‌ മിശ്ര, അശുതോഷ് മിശ്ര, സിക്കന്ദർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചാറ്റ്വാൾ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.