മേരാ നാം ഷാജിയിലെ പുതിയ സ്റ്റിൽ റിലീസ് പുറത്തിറങ്ങി

0

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാനാം ഷാജി. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. മൂന്നു ഷാജിമാരുടെ കഥയുമായാണ് നാദിർഷ ഇത്തവണ എത്തിയിരിക്കുന്നത്.ബിജു മേനോന്‍,ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്.കോമഡിയും സസ്പെന്‍സും നിറഞ്ഞ മികച്ചൊരു എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും സിനിമയെന്നാണ് അറിയുന്നത്. കൊച്ചിയിലാണ് മേരാനാം ഷാജിയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മേരാ നാം ഷാജിയില്‍ കോഴിക്കോട്ടേ ഷാജിയായി ബിജു മേനോനും തിരുവനന്തപുരത്തെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫലിയും എത്തുന്നു.

Leave A Reply

Your email address will not be published.