ഗ്രാമവാസീസിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു

0

ഗ്രാമവാസീസ് സിനിമയുടെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ആളൊരുക്കം എന്ന ചിത്രത്തിന് ശേഷം ഇന്ദ്രന്‍സ് മുഖ്യവേഷത്തില്‍ എത്തുന്ന സിനിമയാണ് ഗ്രാമവാസീസ്. ഷജീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ കഥ എഴുതിയിരിക്കുന്നത് നിതിൻ നാരായണൻ ആണ് . എൻ എസ് കുമാർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.”സുന്ദരി നീ” എന്നുതുടങ്ങുന്ന ഗാനത്തിൻറെ വീഡിയോയാണ് പുറത്തിറങ്ങിയത്. നിതിൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപ് ആണ്.

സന്തോഷ് കീഴാറ്റൂര്‍, നീന കുറുപ്പ്, അസീസ് നെടുമങ്ങാട്, മിഥുന്‍ തുടങ്ങിയ താരങ്ങള്‍ അണി നിരക്കുന്നുണ്ട്. പുതുമുഖങ്ങളായ വിഷ്ണു പ്രസാദും, സാനന്തിയുമാണ് നായികാ നായകന്മാര്‍. ഇവരുടെ ആദ്യ ചിത്രം കൂടിയാണിത്.

Leave A Reply

Your email address will not be published.