‘ഫലക്കനുമ ദാസി’: പുതിയ പോസ്റ്റർ പുറത്തിറങ്ങി

0

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. . അങ്കമാലി ഡയറീസിന്റെ തെലുങ്ക് പതിപ്പിന്‌റ പുതിയ പോസ്റ്റർ പുറത്തുറങ്ങി. തെലുങ്കില്‍ ഫലക്കനുമ ദാസ് എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തിരിക്കുന്നത്. വിശ്വാക് സെനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായും സംവിധായകന്‍ എത്തുന്നുണ്ട്. ടീസറിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ആന്റണി വര്‍ഗീസ്,അപ്പാനി ശരത്,അന്ന രാജന്‍ തുടങ്ങിയ താരങ്ങളെല്ലാം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയെഴുതിയ സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിര്‍മ്മിച്ചിരുന്നത്. ചിത്രം ഹിന്ദിയിലേക്കും റീമേക് ചെയ്യുന്നുണ്ട്.

Leave A Reply

Your email address will not be published.