തമിഴ് ചിത്രം ‘ജൂലായ് കാട്രില്‍’ : പുതിയ പോസ്റ്റർ റിലീസ് ചെയ്തു

0

തമിഴ് ചിത്രം ജൂലായ് കാട്രിലിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആനന്ദ് നാഗാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത്. സംയുക്തയാണ് ചിത്രത്തിലെ നായിക. അമരകാവ്യം, വെട്രിവേല്‍, നേരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് ആനന്ദ്. കെസി സുന്ദരമാണ് ഈ റൊമാന്റിക്ക് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്.

സംയുക്തയ്‌ക്കൊപ്പം മലയാളി നടി അഞ്ജു കുര്യനും ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നുണ്ട്. ഗ്ലാമറസ് വേഷത്തിലുമാണ് സംയുക്ത പ്രത്യക്ഷപ്പെടുന്നത്. ഹാസ്യ താരം സതീഷും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജോഷ്യ ശ്രീധര്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രം കാവിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ശരവണന്‍ പളനിയപ്പനാണ് നിര്‍മ്മിക്കുന്നത്.

Leave A Reply

Your email address will not be published.