നിവിൻ പോളി ചിത്രത്തിൽ പൂർണിമയും

രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുറമുഖം’.ചിത്രത്തിൽ പൂർണിമയും അഭിനയിക്കുന്നുണ്ട്. കുറച്ച് വർഷത്തെ ഇടവേളക്ക് ശേഷം ആണ് പൂർണിമ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നത്. ആഷിഖ് അബു ചിത്രം വൈറസിലും പൂർണിമ അഭിനയിക്കുന്നുണ്ട്. തുറമുഖത്തിൽ നിവിൻ പോളിയുടെ അമ്മയായിട്ടാണ് എത്തുന്നതെന്ന് റിപ്പോർട്ട് ഉണ്ട്.

ചിത്രത്തിൻറെ ഷൂട്ടിങ് മാർച്ചിൽ ആരംഭിക്കും. നിവിൻ പോളിയും, ബിജു മേനോനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത് . കൊച്ചി പശ്ചാത്തലമാക്കിയാണ്‌ പുതിയ ചിത്രവും ഒരുങ്ങുന്നത്‌. കൊച്ചി കേന്ദ്രീകരിച്ച്‌ ചിത്രീകരിച്ച രാജീവ്‌ രവി ചിത്രങ്ങൾ ആയിരുന്നു അന്നയും റസൂലും , കമ്മട്ടിപ്പാടവും. ഇവയെല്ലാം വമ്പൻ ഹിറ്റായിരുന്നു. പണ്ട് കൊച്ചി തുറമുഖത്ത് നടന്ന ഒരു വിപ്ലവും അതിൽ മരിച്ചുപോയ മൂന്ന് പേരുടെ കഥയാണ് ചിത്രം പറയുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

Leave A Reply

Your email address will not be published.