കുഞ്ഞാലിമരക്കാരിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തിറങ്ങി

0

ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. വമ്പൻ താര നിരയാണ് ചിത്രത്തിന് ഉള്ളത്. മോഹൻലാൽ, പ്രഭു, അർജുൻ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, മഞ്ജു വാരിയർ, കീർത്തി സുരേഷ്,കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. ഇപ്പോൾ ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു.

മലയാളത്തിലെ ഏറ്റവും മുതൽ മുടക്കിൽ എത്തുന്ന ചിത്രം എന്ന ടാഗ് ലൈനോടെ ആണ് കുഞ്ഞാലി മരയ്ക്കാർ എത്തുന്നത്. ആശിർവാദ് സിനിമാസ്, മൂൺ ഷോട്ട് എന്റർടൈന്മെന്റ്, കോണ്ഫിഡൻസ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ഞാലി മരയ്ക്കാറിന്‍റെ ചെറുപ്പകാലമാകും പ്രണവ് അവതരിപ്പിക്കുക. ചിത്രത്തിന്‍റെ ആദ്യപകുതിയിലാണ് പ്രണവിന്‍റെ രംഗങ്ങൾ. കുഞ്ഞാലി ഒന്നാമനായി മലയാളത്തിന്‍റെ പ്രിയ നടൻ മധുവാണ് എത്തുന്നത്. പ്രിയദർശന്‍റെ തൊണ്ണൂറ്റിയഞ്ചാമത്തെ സിനിമ കൂടിയാണിത്

Leave A Reply

Your email address will not be published.