കോടതി സമക്ഷം ബാലൻ വക്കീലിൻറെ സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി

0

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കോടതിസമക്ഷം ബാലൻ വക്കീൽ. ചിത്രത്തിൻെറ സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി. . പ്രിയാ ആനന്ദ്, മംമ്ത മോഹന്‍ദാസ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.കൂടാതെ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തിയ ചിത്രമാണിത്.

പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയകോം 18 മോഷന്‍ പിക്‌ചേര്‍സാണ് ഈ ചിത്രം നിർമിക്കുന്നത്. മലയാളത്തിലേയ്ക്കുള്ള വയകോം 18 മോഷന്‍ പിക്‌ചേര്‍സിന്റെ അരങ്ങേറ്റ ചിത്രമാണിത്. ചിത്രത്തിനായി ഗോപി സുന്ദർ, രാഹുൽ രാജ് എന്നിവരാണ് സംഗീതം നിർവ്വഹിച്ചത്. അഖിൽ ജോർജ്ജ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം ഫെബ്രുവരി 21 ന് പ്രദർശനത്തിനെത്തി

Leave A Reply

Your email address will not be published.