അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്: പുതിയ പോസ്റ്റർ പുറത്തുവിട്ടു

0

ആട് 2വിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം മാർച്ച് 22ന് പ്രദർശനത്തിന് എത്തും. കാളിദാസും,ഐശ്വര്യ ലക്ഷ്മിയും ഒരുമിച്ചുള്ള ആദ്യ ചിത്രമാണിത്.

കാളിദാസ് ജയറാം ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമിക്കുന്നത് . രണധീവേയുടെയാണ് ക്യാമറ. ഗാനങ്ങളൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.

Leave A Reply

Your email address will not be published.