എൻജികെയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

0

സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എൻജികെ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ചിത്രത്തിന്റെ സംവിധായകൻ ശെല്‍വരാഘവൻ ആണ്. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ് ഡിസംബർ മൂന്നിന് ആണ് ആരംഭിച്ചത്. ശെല്‍വരാഘവൻ തന്നെയാണ് എൻജികെയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. യുവൻ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും നിര്‍വഹിക്കും. രാകുല്‍ പ്രീതും, സായ് പല്ലവിയുമാണ് നായികമാർ. ആദ്യം ദീപാവലി റീലിസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം പിന്നീട് റിലീസ് തിയതി മാറ്റുകയായിരുന്നു.

Leave A Reply

Your email address will not be published.