മജിലിയുടെ പുതിയ പോസ്റ്റർ പുറത്ത്

0

നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മജിലി. തെലുങ്ക് റൊമാന്റിക് ഡ്രാമയായി ഒരുക്കുന്ന ചിത്രം ശിവ നിര്‍വാണയാണ് സംവിധാനം ചെയ്യുന്നത്. വെള്ളിത്തിരയില്‍ താരദമ്പതികൾ വീണ്ടുമൊന്നിക്കുന്ന ചിത്രത്തിലൂടെ ആരാധകര്‍ക്കായി ഒരു പ്രണയസമ്മാനം അണിയറ പ്രവർത്തകർ നൽകുന്നു. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. നേരത്തെ സാമന്തയും നാഗചൈതന്യയും ഒന്നിച്ച് നില്‍ക്കുന്ന പോസ്റ്ററും പുറത്ത് വന്നിരുന്നു. പ്രണയം എവിടെ ഉണ്ടോ, അവിടെ വേദനയും ഉണ്ടാവുമെന്ന ടാഗ് ലൈനോടെയാണ് ആദ്യ പോസ്റ്റര്‍ എത്തിയത് .

Leave A Reply

Your email address will not be published.