ലുസിഫെറിലെ വിശേഷങ്ങലുമായി ടോവിനോ

0

മോഹൻലാല്‍ നായകനാകുന്ന ലൂസിഫറിൽ ടൊവീനോയും പ്രധാനവേശത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങൾ അദ്ദേഹം പങ്കുവെച്ചു.

നമുക്ക് ഇഷ്‍ടപ്പെടുന്ന നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍. വളരെ കൌതുകത്തോടെ കാണുന്ന സിനിമയാണ് അത്. സിനിമ പ്രഖ്യാപിച്ചപ്പോള്‍ ഞാൻ അതില്‍ ഉണ്ടെന്ന് അറിയുമായിരുന്നില്ല. കുറച്ച് കഴിഞ്ഞാണ് എന്നെ വിളിച്ച് പറയുന്നത്, ഒരു വേഷം ചെയ്യാമോ എന്ന്. ഞാൻ വളരെ സന്തോഷത്തോടെ അത് ഏറ്റു. ഞങ്ങള്‍ വളരെ കൌതുകത്തോടെ കാത്തിരുന്ന ഒരു കൈകോര്‍ക്കലാണ് മോഹൻലാലെന്ന നായകനും പൃഥ്വിരാജനെന്ന സംവിധായകനും തമ്മിലുള്ളത്. അപ്പോള്‍ അതില്‍ ചെറുതെങ്കിലും, പ്രധാന്യം ഉള്ളതെന്ന് വിശ്വസിക്കുന്ന വേഷം ചെയ്യുന്നത് സന്തോഷകരമായ കാര്യമാണ്.. കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ സിനിമ കണ്ടറിയുന്നതാണ് നല്ലത്. ഞാൻ ഡബ്ബ് ചെയ്‍ത ഭാഗങ്ങള്‍ കണ്ടപ്പോള്‍ മറ്റ് സുഹൃത്തുക്കളും പറഞ്ഞപ്പോള്‍ പോസറ്റീവ് അനുഭവം ആണ്. സിനിമ വലിയ വിജയവും പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നതും ആയ സിനിമ ആകട്ടെയെന്ന് ആഗ്രഹിക്കുന്നു, അങ്ങനെ വിചാരിക്കുന്നു -ടൊവിനോ പറയുന്നു.

Leave A Reply

Your email address will not be published.