ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ഫോറൻസിക്

0

7th Day ടീം വീണ്ടും ഒന്നിക്കുന്ന ടൊവിനൊയുടെ ത്രില്ലർ ചിത്രമാണ് ഫോറൻസിക്. 7th Dayൽ ഒപ്പമുണ്ടായിരുന്ന ടൊവീനൊ തൊമസും, സുജിത്ത്‌ വാസുദേവും,അഖിൽ പോളും വീണ്ടും ഒന്നിക്കുന്ന ‘ഫോറൻസിക്’ എന്ന സിനിമയുടെ ആദ്യ വാർത്തകൾ ഇന്ന് വിഷുദിനത്തിൽ 7th Dayൽ നായകനായ പ്രിത്വിരാജ്‌ തന്റെ ഫെയ്സ്ബുക്ക്‌ വഴി അന്നൗൺസ്‌ ചെയ്തു.

ടൊവിനൊ തോമസ്‌ നായകനാകുന്ന സിനിമയുടെ സംവിധായകൻ സുജിത്ത്‌ വാസുദേവാണ്. കഥ, തിരക്കഥ, സംഭാഷ്ണം ആഖിൽ പോൾ – അനസ്‌ ഖാൻ. ചിത്രം നിർമിക്കുന്നത് സിജു മാത്യൂ – നെവിസ്‌ സെവ്യർ എന്നിവരുടെ ജുവിസ്‌ പ്രൊഡ്കഷൻസാണ്. ചിത്രം സെഞ്ച്വറി ഫിലിംസ്‌ വിതരണത്തിനു എത്തിക്കുന്നു.

ടൊവീനൊയുടെ കൽകി,ആരവം എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ഒക്ടോബറിൽ സിനിമയുടെ ഷൂട്ടിഗ്‌ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 5 വർഷങ്ങൾക്ക്‌ മുൻപുള്ള വിഷുവിനായിരുന്നു ‘7th Day’ റിലീസ്‌ ആയത്.

Leave A Reply

Your email address will not be published.