അതിരനിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

0

സെഞ്ചുറിയുടെ നിർമ്മാണത്തിൽ ഫഹദ് ഫാസിൽ – സായി പല്ലവി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അതിരൻ. ചിത്രം 12-ന് കേരളത്തിൽ പ്രദർശനത്തിന് എത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നവാഗതനായ വിവേക് സംവിധാനം ചെയുന്ന ചിത്രത്തിൽ അതുൽ കുൽക്കർണി, പ്രകാശ്‌ രാജ്‌, രൺജീ പണിക്കർ തുടങ്ങിയ മികച്ച താരനിര തന്നെയുണ്ട്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.

പ്രേമം,കലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്ക് എത്തുന്ന സിനിമയാണിത്. ചിത്രം ഒരു റൊമാന്റിക്ക് ത്രില്ലറാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗവിനു വേണ്ടി തിരക്കഥയെഴുതിയ പിഎഫ് മാത്യൂസാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഊട്ടിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍.

Leave A Reply

Your email address will not be published.