ഒരു യമണ്ടൻ പ്രേമകഥയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

0

ഒരു വർഷത്ത ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ബൈജുവിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. എസ് ഐ പവൻ കല്യാൺ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബി സി നൗഫൽ ആണ് ‘ഒരു യമണ്ടൻ പ്രേമകഥ’ സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോനും നിഖില വിമലും ചിത്രത്തിൽ നായികമാരായി എത്തുന്നു.

നടൻ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. സലീം കുമാർ, സൗബിൻ സാഹിർ, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡിയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫാണ്. സുജിത്ത് വാസുദേവനാണ് ചിത്രത്തിന്റെ ഛായഗ്രഹണം, എഡിറ്റിങ് ജോൺ കുട്ടിയും, നാദിർഷയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

Leave A Reply

Your email address will not be published.