ഉണ്ട ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തു വിട്ടു

0

അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉണ്ട. ചിത്രത്തിൽ മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്‌ പോസ്റ്റർ റിലീസ്പു ചെയ്തു

കൃഷ്ണൻ സേതുകുമാറാണ് നിർമാണം. പ്രശാന്ത് പിള്ളയാണ് സംഗീതം. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഹർഷദ് ആണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിൽ ആസിഫ് അലിയും, വിനയ് ഫോർട്ടും അഭിനയിക്കുന്നു. പൊലീസ് വേഷത്തിലാണ് രണ്ടുപേരും പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയോടൊപ്പം ആസിഫ് അലി ഇത് മൂന്നാം തവണയാണ് അഭിനയിക്കുന്നത് .

കണ്ണൂരിൽ നിന്ന് ഛത്തീസ്ഗഢിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്കായിപോകുന്ന ഒരു സബ് ഇൻസ്‌പെക്ടറുടെ വേഷമാണ് ഉണ്ടയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി തുടങ്ങിയവരോടൊപ്പം ഒട്ടേറെ അന്യഭാഷാ താരങ്ങളും ഉണ്ടയിൽ അണിനിരക്കുന്നു.

ഡ്രീം മിൽ സിനിമാസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമ്മിക്കുന്ന ഉണ്ടയുടെ രചന നിർവഹിക്കുന്നത് ഹർഷാദാണ്. ജിംഷി ഖാലിദാണ്ഛായാഗ്രാഹകൻ. ശ്യാം കൗശലാണ് ഉണ്ടയിലെ ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നത്.ഉണ്ട ജെമിനി സ്റ്റുഡിയോസ് തിയേറ്ററുകളിലെത്തിക്കും

Leave A Reply

Your email address will not be published.