ഫഹദും നസ്രിയയും ഒന്നിക്കാൻ കാരണം താനാണെന്ന്; നിത്യ മേനോൻ

0

നടൻ ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരാകാൻ കാരണം താനാണെന്ന് നടി നിത്യ മേനോൻ. തന്നോട് കടപ്പാടുണ്ടാവണമെന്ന് എപ്പോഴും അവരോട് താൻ പറയാറുണ്ടെന്നും നിത്യ ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘ബാംഗ്ലൂർ ഡെയ്സിലെ നസ്രിയയുടെ നായികാ വേഷം ചെയ്യാമോയെന്ന് ആദ്യം അഞ്ജലി മേനോൻ എന്നോടാണ് ചോദിച്ചത്. പക്ഷേ എനിക്ക് മറ്റൊരു സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നതിനാൽ അത് സാധിച്ചില്ല. അതിനു ശേഷമാണ് ആ ചിത്രത്തിലെ താരതമ്യേന ചെറിയ വേഷം ചെയ്യാമോയെന്ന് അഞ്ജലി ചോദിക്കുന്നത്. ആകെ 4 ദിവസത്തെ ഷൂട്ട് മാത്രമേയുള്ളുവെന്നും ബാംഗ്ലൂരിലാണ് ചിത്രീകരണമെന്നും കേട്ടപ്പോൾ ഞാൻ ഒക്കെ പറഞ്ഞു.’ നിത്യ പറഞ്ഞു.

‘ആ സിനിമയുടെ ചിത്രീകരണ സമയത്താണ് ഫഹദും നസ്രിയയും കാണുന്നതും വിവാഹിതരാകാൻ തീരുമാനിക്കുന്നതും. ഇപ്പോഴും അവരെ കാണുമ്പോൾ നിങ്ങൾ എന്നോട് കടപ്പെട്ടിരിക്കുന്നു എന്ന് ഞാൻ പറയാറുണ്ട്. ഇതൊക്കെ ഒരു തരത്തിൽ വിധിയാണ്. നടക്കേണ്ട കാര്യങ്ങളാണ്. നമ്മുടെ കയ്യിലുള്ള കാര്യമല്ല ഇതൊന്നും. നടക്കേണ്ടവ താനെ നടന്നു കൊള്ളും.’ നിത്യ കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.