വിശാല്‍ ഇതെന്തു ഭാവിച്ചാ? അയോഗ്യയുടെ ട്രെയിലര്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നു

0

വിശാല്‍ നെഗറ്റീവ് ടച്ചുള്ള പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ അയോഗ്യയുടെ ട്രെയ്‌ലര്‍ പുറത്ത്. വിശാലിന്റെ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കുന്ന സിനിമയായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ട്രെയിലറിന് ഇതുവരെയായി മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വെങ്കട്ട് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിശാലിന്റെ നയികയാവുന്നത് റാഷി ഖന്നയാണ്. പാര്‍ഥിപന്‍, കെ എസ് രവികുമാര്‍, പൂജ ദേവ്രിയ, യോഗി ബാബു, എം.എസ് ഭാസ്‌ക്കര്‍, ആനന്ദ് രാജ്, സോണിയ അഗര്‍വാള്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. വി ഐ കാര്‍ത്തിക് ആണ് ഛായാഗ്രഹകന്‍. സംഗീതം സാം സി.

വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു അയോഗ്യയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന്റെ വരവ്. വിശാല്‍ ജീപ്പിന്റെ ബോണറ്റില്‍ ബിയര്‍ കുപ്പിയും കയ്യില്‍ പിടിച്ചു കൊണ്ട് കൂളിംഗ് ഗ്ലാസ് ധരിച്ച് ഇരിക്കുന്നതാണ് പോസ്റ്റര്‍. പോസ്റ്ററിനെതിരെ സമൂഹ്യ രാഷ്ട്രിയ രംഗത്തുള്ള പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അയോഗ്യയുടെ റിലീസ് തിയതി ഇനിയും പുറത്തുവിട്ടിട്ടില്ല. വിശാലിന്റെ മറ്റൊരു മാസ് സിനിമയ്ക്കായി കാത്തിരിക്കയാണ് ആരാധകര്‍.

Leave A Reply

Your email address will not be published.