ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ തീരുമാനം വിവാഹമാണെന്ന് കരുതുന്നില്ല; ഏക്ത കപൂർ

0

‘നിങ്ങള്‍ അവിവാഹിതരാണോ എങ്കില്‍ ജീവിതത്തില്‍ എന്ത് നേടിയാലും ഒരു വിഭാഗം നിങ്ങളെ അംഗീകരിക്കില്ല’, ഇത് പറയുന്നത് മറ്റാരുമല്ല ഇന്ത്യന്‍ വിനോദ മേഖലയിലെ കിരീടം വയ്ക്കാത്ത രാജ്ഞിയായ ഏക്ത കപൂറാണ്. ജനപ്രിയമായ സീരിയലുകളും വെബ്‌സീരിസുകളും നിര്‍മിക്കുന്ന ബാലാജി പ്രൊഡക്ഷന്‍സിന്റെ മനേജിങ് ഡയറക്ടര്‍.

സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും ഉന്നതിയില്‍ നില്‍ക്കുന്ന ഒരു സ്ത്രീയുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ത

‘നമ്മള്‍ എന്ത് നേടിയാലും ആളുകള്‍ അത് ശ്രദ്ധിക്കുകയേയില്ല. അവര്‍ക്ക് വിവാഹത്തെക്കുറിച്ച് മാത്രമാണ് അറിയേണ്ടത്. ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ തീരുമാനം വിവാഹമാണെന്ന് ഞാന്‍ കരുതുന്നില്ല. ഞാനും അമ്മയും ഇതെക്കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്തിട്ടുണ്ട്. ബന്ധുക്കള്‍ പറയുന്നത് ഗൗനിക്കരുതെന്ന് അമ്മയോട് ഞാന്‍ പറയാറുണ്ട്.

എനിക്ക് ബന്ധുക്കളുടെ വീട്ടിലെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എന്തോ ഒരു ഭയമാണ്. അവര്‍ നമ്മളെ നോക്കി പറയും, അടുത്തത് നീയാണെന്ന്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരാറുണ്ട്. അമ്മയ്ക്ക് അത് കാണുമ്പോള്‍ ഭയമാണ്, അമ്മ പറയും ”അവര്‍ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി നീ ദേഷ്യപ്പെടരുത്”. എന്നോട് ഇത്തരം വിഡ്ഢി ചോദ്യങ്ങള്‍ ചോദിച്ചാല്‍ എന്റെ ഉത്തരവും അതേ നിലവാരത്തിലായിരിക്കും എന്ന് ഞാനും അമ്മയോട് പറയും. അതിനാല്‍ ബന്ധുവീടുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ എന്നെ കൂടെ കൂട്ടാന്‍ അമ്മയ്ക്ക് ഭയമാണ്- ഏക്ത പറയുന്നു.

അവിവാഹിതയായ ഏക്തയിപ്പോള്‍ ഒരു ആണ്‍കുഞ്ഞിന്റെ അമ്മയാണ്. വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെ ജനുവരിയിലാണ് ഏക്തയ്ക്ക് മകന്‍ ജനിച്ചത്.

Leave A Reply

Your email address will not be published.