പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ച് അഭിഷേക് ഐശ്വര്യ റായ്

0

പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ച് ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മാല ദ്വീപിലാണ് ഇത്തവണ താരദമ്പതികള്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്. ‘ഹണി ആന്റ് ദ മൂണ്‍’ എന്ന കുറിപ്പോടെ അഭിഷേക് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രം ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിലാവിന്റെ പശ്ചാത്തലത്തില്‍ നീല ഗൗണ്‍ ധരിച്ചിരിക്കുന്ന ഐശ്വര്യയുടെ മനോഹരമായ ഒരു ചിത്രമാണ് അഭിഷേക് പോസ്റ്റ് ചെയ്തിരിക്കുന്നത്.

2003 ല്‍ പുറത്തിറങ്ങിയ കുഛ് നാ കഹോ എന്ന ചിത്രത്തിലാണ് ഐശ്വര്യയും അഭിഷേകും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. 2007 ഏപ്രില്‍ 20ന് ഐശ്വര്യയും അഭിഷേകും വിവാഹിതരായി. 2011 നവംബര്‍ 16ന് ഇരുവരുടെയും ജീവിതത്തിലേക്ക് മകള്‍ ആരാധ്യ കടന്നുവന്നു. പതിവുപോലെ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യയും അഭിഷേകും വിവാഹവാര്‍ഷികം ആഘോഷിക്കുന്നത്.

Leave A Reply

Your email address will not be published.