അജയ് ദേവ്ഗണിനെതിരേ തനുശ്രീ; നടന് പിന്തുണ പ്രഖ്യാപിച്ച് തനുശ്രീയുടെ സഹോദരി

0

ലൈംഗികാരോപണത്തിന് വിധേയനായ അലോക് നാഥിനൊപ്പം സിനിമ ചെയ്യുന്ന നടന്‍ അജയ് ദേവ്ഗണിനെ വിമര്‍ശിച്ച് നടി തനുശ്രീ ദത്ത. ദേവ്ഗണ്‍ പ്രധാനവേഷത്തില്‍ എത്തുന്ന റൊമാന്റിക് കോമഡി ചിത്രമാ
‘ദേ ദേ പ്യാര്‍ ദേ’ എന്ന ചിത്രത്തില്‍ അലോക് നാഥ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് തനുശ്രീ ദേവ്ഗണിനെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നത്.

ലൈംഗികാരോപണം നേരിടുന്ന ഒരാള്‍ക്കൊപ്പം സിനിമ ചെയ്യുന്ന ദേവ്ഗണ്‍ കാപട്യം നിറഞ്ഞ ഒരു വ്യക്തിയാണെന്ന് തനുശ്രീ കുറ്റപ്പെടുത്തി. ഇരകളെ ഒറ്റപ്പെടുത്തി വേട്ടക്കാര്‍ക്ക് പിന്തുണ നല്‍കുന്ന ബോളിവുഡിലെ നടന്‍മാര്‍ വഞ്ചകരും നട്ടെല്ലില്ലാത്തവരുമാണെന്നും തനുശ്രീ പറയുന്നു. നേരത്തേ മീ ടൂ ക്യാമ്പയിനെ പിന്തുണച്ച് രംഗത്ത് വന്ന ദേവ്ഗണ്‍ ഇപ്പോള്‍ മലക്കം മറിയുകയാണെന്നും തനുശ്രീ കുറ്റപ്പെടുത്തി.

സംഭവത്തില്‍ ദേവ്ഗണിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് തനുശ്രീയുടെ സഹോദരിയും നടിയുമായ ഇഷിത ദത്ത.

എന്റെ സഹോദരി സത്യത്തിനൊപ്പം നിലകൊള്ളുന്ന ഒരാളാണ്. എന്നിരുന്നാലും ഈ വിഷയത്തില്‍ എന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. അജയ് സാര്‍ ഈ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ അല്ല. അതിലെ ഒരു നടന്‍ മാത്രമാണ്. അലോക് നാഥ് ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ഉത്തരവാദിത്തം എന്തിന് അദ്ദേഹം മാത്രം ഏറ്റെടുക്കണം. ഈ ചിത്രത്തില്‍ തബു, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവരും വേഷമിടുന്നുണ്ട്- ഇഷിത പറഞ്ഞു.

Leave A Reply

Your email address will not be published.