‘അനുഗ്രഹീതൻ ആന്റണി’ ചിത്രീകരണം ആരംഭിച്ചു

സണ്ണി വെയ്ൻ നായകനാവുന്ന ‘അനുഗ്രഹീതൻ ആന്റണി’ ചിത്രീകരണം ആരംഭിച്ചു. തെന്നിന്ത്യൻ സിനിമ ലോകത്ത് തരംഗമായി മാറിയ ’96’ എന്ന ചിത്രത്തിൽ ജാനകിയായി വേഷമിട്ട തൃഷയുടെ കുട്ടിക്കാല അഭിനയത്തിലൂടെ പ്രേക്ഷകരുടെയാകെ മനം കവർന്ന ഗൗരി ജി കിഷൻ ആണ് ചിത്രത്തിൽ നായികയാവുന്നത്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘അനുഗ്രഹീതൻ ആന്റണി’യുടെ കഥയൊരുക്കിയിരിക്കുന്നത് നവീൻ ടി മണിലാൽ ആണ്. എസ് തുഷാറാണ് ചിത്രം നിർമ്മിക്കുന്നത്.ഗൗരി ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം തന്റെ ഇൻസ്റ്റഗ്രാമിലൂടെ സണ്ണി വെയ്ൻ തന്നെയാണ് അനൗൺസ് ചെയ്തത്. ഗൗരിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്.

Leave A Reply

Your email address will not be published.