ഫഹദ് ഫാസിലും സായിപല്ലവിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായി

ഫഹദ് ഫാസിലും സായി പല്ലവിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻറെ ഷൂട്ടിങ് കഴിഞ്ഞ ദിവസം പൂർത്തിയായി. പ്രേമം,കലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്ക് എത്തുന്ന സിനിമയാണിത്. ചിത്രം ഒരു റൊമാന്റിക്ക് ത്രില്ലറാണ്. നവാഗതനായ വിവേക് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ഫഹദിനൊപ്പം തുല്യ പ്രാധാന്യമുളള കഥാപാത്രമായിട്ടാണ് സായി പല്ലവി എത്തുന്നതെന്നാണ് അറിയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗവിനു വേണ്ടി തിരക്കഥയെഴുതിയ പിഎഫ് മാത്യൂസാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ഊട്ടിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി,ശാന്തി കൃഷ്ണ,രണ്‍ജി പണിക്കര്‍,സുദേവ് നായര്‍,സുരഭി ലക്ഷ്മി, ലെന തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Leave A Reply

Your email address will not be published.